Posted On
date_range Updated On
date_range അംബേദ്കര്‍ കോളനിക്കാർക്ക് സഹായവുമായി നടൻ സന്തോഷ് പണ്ഡിറ്റ്
കൊല്ലങ്കോട്: അയിത്തം നിലനിൽക്കുന്ന അംബേദ്കർ കോളനിയിൽ സഹായ ഹസ്തവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. കോളനി സന്ദർശിച്ച പണ്ഡിറ്റ് ഭക്ഷണകിറ്റുകൾ വിതരണം നടത്തി. കോളിയിലെ തകർന്ന് വീടുകൾ സന്ദർശിച്ച അദ്ദേഹം ഭക്ഷണത്തിനുള്ള അരിയും പച്ചക്കറികളും പഴവർഗങ്ങളും അടങ്ങിയ കിറ്റുകളാണ് വിതരണം നടത്തിയത്.
അയിത്തം ഇപ്പോഴും നിലനിൽക്കുന്നുവെന്നത് നിർഭാഗ്യകരമാണ്. ജനങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കുറച്ചു ദിവസത്തേക്കുള്ള ആഹാര സാധനങ്ങളും സ്കൂള്‍ കുട്ടികൾക് പുസ്തകവും ഫീസും മറ്റു സഹായവും നല്‍കുവാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇരുട്ടിനെ പേടിച്ച് പിന്‍മാറുകയല്ല, ഒരു മെഴുകിതിരിയെങ്കിലും കത്തിച്ച് കുറച്ചെങ്കിലും ഇരുട്ടിനെ അകറ്റുകയാണ് ചെയ്യേണ്ടതെന്നും സന്തോഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.