Posted On
date_range Updated On
date_range സന്തോഷ് പണ്ഡിറ്റിന്‍റെ ബഹുഭാഷാ ചിത്രം; 'അഹല്യ'
നടൻ സന്തോഷ് പണ്ഡിറ്റ് ആദ്യമായി ബഹുഭാഷാ ചിത്രത്തിൽ അഭിനയിക്കുന്നു. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലൊരുക്കുന്ന സിനിമയുടെ സംവിധാനം ഷിജിന്‍ ലാല്‍ ആണ്. സോണിയ അഗര്‍വാള്‍, ലീന കപൂര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അഹല്യ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സന്തോഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. വർക്കല, ഗോവ, പോണ്ടിച്ചേരി, മുംബൈ, ചെന്നൈ എന്നിവിടങ്ങളാണ് ലൊക്കേഷൻ.
സാഗര ഫിലിം പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ, വിനീത് ശ്രീനിവാസൻ നായകനായ ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു. അജയ് വാസുദേവ് ഒരുക്കുന്ന മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസിലും പണ്ഡിറ്റ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.