Posted On
date_range Updated On
date_range സെക്സി വേണ്ട, എസ് ദുർഗ മതിയെന്ന് സെൻസർ ബോർഡ്
സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത സെക്സി ദുർഗക്ക് കത്രിക വെച്ച് സെൻസർ ബോർഡ്. സെക്സി എന്ന പേരിന് പകരം എസ് ദുർഗ എന്ന് ഉപയോഗിക്കണമെന്നാണ് സെൻസർ ബോർഡിന്‍റെ നിർദേശം. 21 ഇടങ്ങളില്‍ ബീപ് ശബ്ദമിടണമെന്നും സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടു. മതവികാരം വ്രണപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് നടപടി.
ഭാവനക്ക് കത്രിക വെക്കാൻ സെന്‍സര്‍ ബോര്‍ഡിനാവില്ലെന്ന് സനല്‍കുമാര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സിനിമയുടെ പേര് ദുര്‍ഗാ ദേവിയെ അപമാനിക്കുന്നതാണ് എന്നാണ് ആരോപണം. എന്നാല്‍ സിനിമ ദുര്‍ഗയെന്ന ദേവിയെക്കുറിച്ചല്ല. ഒരു റോഡ് മൂവിയാണത്. തിയ്യറ്റര്‍ റിലീസിനെ മാത്രമാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ നിയന്ത്രണങ്ങള്‍ ബാധിക്കുക. ഓണ്‍ലൈന്‍ റിലീസിന് ഈ നിയന്ത്രണങ്ങളുണ്ടാവില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. ചിത്രം നവംബറില്‍ റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.