Posted On
date_range Updated On
date_range കിടിലൻ ലുക്കിൽ പ്രഭാസ്; സാഹോയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി
ബാഹുബലി-2വിന് ശേഷം പ്രഭാസ് നായകനാവുന്ന സാഹോയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. താരത്തിെൻറ പിറന്നാൾ ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയിരിക്കുന്നത്.
ആരാധകരുടെ ആശംസകൾക്ക് നന്ദി പറഞ്ഞ് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പ്രഭാസ് തന്നെയാണ് സഹോയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടത്. സ്കാർഫ് കൊണ്ട് മുഖം പകുതി മറച്ച നിലയിലാണ് പ്രഭാസ്.
സുജിത് റെഡ്ഡിയാണ് സഹോ സംവിധായകൻ. ശ്രദ്ധ കപൂറാണ് നായിക. ജാക്കി ഷെറോഫ്, ചൻകി പാണ്ഡേ എന്നിവരും ചിത്രത്തിലുണ്ട്. തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിൽ സാഹോ പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.