Posted On
date_range Updated On
date_range രഞ്ജി പണിക്കരുടെ ഭാര്യ അനീറ്റ നിര്യാതയായി
ചെങ്ങന്നൂർ: തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കരുടെ ഭാര്യ അനീറ്റ മറിയം തോമസ് (58) നിര്യാതയായി. പുല ർച്ചെ 3.30ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടർന്ന് വളരെ കാലമായി ചികിത്സയിലായിരുന്നു.
കേരളാ സർവകലാശാലയിൽ രഞ്ജി പണിക്കരുടെ സഹപാഠിയായിരുന്നു അനീറ്റ. പിന്നീട് ഇരുവരും വിവാഹിതരായി.
സംവിധായകൻ നിതിൻ രഞ്ജി പണിക്കർ, നിഖിൽ രഞ്ജി പണിക്കർ എന്നിവർ മക്കളാണ്. മരുമകൾ: ടെനി ജോൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.