രണ്ടാമൂഴത്തില്‍ അഭിനയിക്കുമെന്ന് പറഞ്ഞിട്ടില്ല -മോഹന്‍ലാല്‍

ദുബൈ: എം.ടിയുടെ രണ്ടാമൂഴത്തില്‍ ഭീമ​​​​​െൻറ വേഷത്തില്‍ അഭിനയിക്കുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. രണ്ടാമൂഴം യാഥാർത്​ഥ്യമാവുമോ എന്നറിയാന്‍ പ്രേക്ഷകരെ പോലെ താനും കാത്തിരിക്കുകയാണെന്നും ലാൽ പറഞ്ഞു.

ലൂസിഫറി​​​​​െൻറ ട്രെയിലര്‍ റിലീസിങിന് മുന്നോടിയായി ദുബൈയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. താന്‍ മീശപിരിച്ചും, മുണ്ട് മടക്കിയും വന്നാല്‍ സിനിമ വിജയിക്കും എന്നത് തെറ്റിദ്ധാരണയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ലൂസിഫര്‍ ഒരു രാഷ്​ട്രീയ സിനിമയല്ലെന്ന് സംവിധായകന്‍ പ്രിഥ്വിരാജ് പറഞ്ഞു. രാഷ്​ട്രീയം ഈ സിനിമയുടെ പശ്ചാത്തലം മാത്രമാണ്. ട്രെയിലര്‍ കണ്ട് സിനിമയെ വിലയിരുത്തരുത്.

സംവിധായകന്‍ ഫാസിലും, സഹോദരനായ ഇന്ദ്രജിത്തും മലയാള സിനിമ വേണ്ടത്ര ഉപയോഗിക്കാതെ പോയ നടന്‍മാരാണ്​. ഫാദര്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ലൂസിഫറില്‍ അവതരിപ്പിക്കുന്നത് സംവിധായകന്‍ ഫാസിലാണെന്നും പ്രിഥ്വിരാജ് വ്യക്തമാക്കി.

Tags:    
News Summary - Randamoozham Mohanlal Prithviraj -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.