Posted On
date_range Updated On
date_range പൾസർ സുനിയുടെ റിമാൻഡ് വീണ്ടും നീട്ടി
അങ്കമാലി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സർ സുനിയെന്ന സുനില്‍കുമാറിെൻറ റിമാന്‍ഡ് കാലാവധി അങ്കമാലി കോടതി വീണ്ടും 14 ദിവസത്തേക്ക് നീട്ടി. വിയ്യൂര്‍ സബ് ജയിലില്‍നിന്നാണ് പ്രതിയെ കോടതിയില്‍ കൊണ്ടുവന്നത്. ആദ്യം ഇയാളെയും പിന്നീട് കാക്കനാട് ജില്ല ജയിലില്‍നിന്ന് കൂട്ടാളികളെയും കോടതിയില്‍ കൊണ്ടുവന്നു. സുനിയുടെ കേസ് ആദ്യം പരിഗണിച്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ലീന റിയാസ് റിമാൻഡ് അടുത്ത മാസം 10വരെ നീട്ടി ഉത്തരവായി. കൂട്ടു പ്രതികളുടെ റിമാന്‍ഡും 14 ദിവസത്തേക്ക് നീട്ടി. കോടതിയില്‍നിന്ന് പുറത്തിറങ്ങിയ സുനി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.