Posted On
date_range Updated On
date_range പ്രിയങ്കയും നിക് ജോനാസും വേർപിരിയുന്നു?
ന്യൂയോർക്: അന്താരാഷ്ട്ര മാധ്യമങ്ങൾ ആഘോഷപൂർവം കൊണ്ടാടിയ വിവാഹമായിരുന്നു ബോളിവുഡ് നടി പ്രിയങ്ക ചോപ് രയുടെയും ഹോളിവുഡ് ഗായകൻ നിക് ജോനാസിന്റെയും. വിവാഹത്തിന്റെ പേരിൽ പ്രിയങ്കക്കെതിരെ വംശീയാക്രമണം വരെയുണ്ടായി.
എന്നാൽ, ഇരുവരും വേർപിരിയുകയാണെന്ന വാർത്ത പുറത്തു വിട്ടിരിക്കയാണ് അമേരിക്കൻ മാഗസിൻ. പരസ്പരം മനസ്സിലാക്കാൻ തുടങ്ങിയതിനു ശേഷമാണ് ഇരുവരും ഇങ്ങനെയൊരു തീരുമാനമെടുത്തതത്രെ.
താരങ്ങളുടെ കുടുംബം വാർത്തയോട് പ്രതികരിച്ചിട്ടില്ല. 2018 ഡിസംബറിലായിരുന്നു 36കാരിയായ പ്രിയങ്കയുടെയും 26കാരനായ നിക്കിന്റെയും വിവാഹം. വിവാഹ മോചനത്തിന് നിക്കിന്റെ കുടുംബമാണ് മുൻകൈയെടുക്കുന്നതെന്നും മാഗസിൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.