പ്രഭാസ് വീണ്ടും: സഹോയുടെ ആക്ഷൻ രംഗത്തിനായി വിശ്രമമില്ലാതെ 20 ദിവസം 

ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിക്കുശേഷം പ്രഭാസ് നായകനാകുന്ന ചിത്രം സാഹോ. ബാഹുബലിക്കുവേണ്ടി നീണ്ട അഞ്ച് വര്‍ഷം മാറ്റിവച്ച് സിനിമയോടുള്ള ആത്മസമര്‍പ്പണം തെളിയിച്ച താരം സഹോക്കായും നടത്തിയത് കഠിന പ്രയത്നമാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗത്തിനായി തുടര്‍ച്ചയായി 20 ദിവസം വിശ്രമമില്ലാതെയാണ് പ്രഭാസ് അഭിനയിച്ചത്.  

അബുദാബിയിലാണ് സാഹോയുടെ പ്രധാന ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. 37 കാറുകളും അഞ്ച് ട്രക്കുകളും തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള രംഗമാണ് വിശ്രമമില്ലാതെ ചിത്രീകരിച്ചത്. ചുട്ടുപൊള്ളുന്ന വെയിലിനെ വകവെക്കാതെയാണ്  സാഹോയുടെ ഔട്ട്‌ഡോര്‍ ചിത്രീകരണത്തില്‍ പ്രഭാസ് പങ്കെടുക്കുന്നത്.  പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.

ബാഹൂബലി: ദി കണ്‍ക്ലൂഷന്‍റെ റിലീസിന് തൊട്ടുമുമ്പാണ് തകര്‍പ്പന്‍ ആക്ഷന്‍ ചിത്രമായ സാഹോയുടെ ടീസര്‍ പുറത്തുവിട്ടത്. ശ്രദ്ധ കപൂര്‍ നായികയായി എത്തുന്ന സാഹോക്ക് മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയുമുണ്ട്. 

'റണ്‍ രാജാ റണ്‍' എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകന്‍ സുജീത്താണ് സാഹോയുടെ സംവിധാനം. യു.വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ ലാലും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.  

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍, ഇശാന്‍, ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.  
 

Tags:    
News Summary - Prabhas shoots 20-day action sequence for Saaho-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.