Posted On
date_range Updated On
date_range പ്രിയനന്ദനനെതിരെ കേസെടുക്കണമെന്ന് ഹരജി
കൊച്ചി: സംവിധായകൻ പ്രിയനന്ദനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. അയ്യപ്പനെ മോശമായി ചിത്രീകരിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ടതിനെതിരെ ആലപ്പുഴ സ്വദേശി
യാണ് പ്രിയനന്ദനെതിരെ കേസെടുക്കണമെന്ന ഹരജിയുമായി കോടതിയെ സമീപിച്ചത്. ഇയാൾ പ്രിയനന്ദനെതിരെ പൂച്ചാക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുക്കാൻ പൊലീസ് തയാറായില്ല. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.