Posted On
date_range Updated On
date_range മായാനദി മികച്ച ചിത്രമെന്ന് മോഹൻലാൽ
ആഷിഖ് അബു-ടൊവീനോ തോമസ് ചിത്രം മായാനദിയെ പുകഴ്ത്തി മോഹഹൻലാൽ. മനോഹരമായ പ്രണയ ചിത്രമാണ് മായാനദി. ചിത്രം ഒരുപാട് ഇഷ്ടമായി. 75ാം ആഘോഷവേളയിൽ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങളെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
അമൽ നീരദിന്‍റെ കഥക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയ ചിത്രമാണ് മായാനദി. ഐശ്വര്യ ലക്ഷ്മിയാണ് നായിക. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. ജയേഷ് മോഹനാണ് ഛായാഗ്രാഹകന്‍. സംഗീത സംവിധാനം: റെക്സ് വിജയന്‍, എഡിറ്റിങ്ങ്; സൈജു ശ്രീധരന്‍, വസ്ത്രാലങ്കാരം: സമീറാ സനീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.