Posted On
date_range Updated On
date_range മദ്യപിച്ച് ബഹളംെവച്ച മൂന്നു പേർക്കെതിരെ നടപടി
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ വിവിധ വേദികളിൽ മദ്യപിച്ച് ബഹളം െവച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിനിമ കാണാൻ ക്യൂ നിൽക്കുന്നതിനിടെ ബഹളം വച്ചവരെയാണ് അറസ്റ്റ് ചെയ്തത്. സിനിമ കാണാൻ എത്തുന്നവർ സംയമനം പാലിക്കണമെന്നും മദ്യപിച്ച് സിനിമാ േപ്രമികൾക്ക് തടസം സൃഷ്ടിക്കരുതെന്നും അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അഭ്യർഥിച്ചു.
വേദികളിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.