ശൈലിയല്ല; ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത് -ജോയ് മാത്യു

കോ​ഴി​ക്കോ​ട്​: ശൈ​ലി​യ​ല്ല മാ​റ്റേ​ണ്ട​ത്, ശൈ​ല​ജ ടീ​ച്ച​റെ​യാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ ജ​യ​നെ പ​രോ​ക്ഷ​മാ​യി കൊ​ട്ടി ന​ട​ൻ ജോ​യ്​ മാ​ത്യു. ത​​െൻറ ഫേ​സ്​​ബു​ക്ക്​ വാ​ളി​ലാ​ണ്​ ജോ​യ്​ മാ​ത്യു ഈ ​അ​ഭി​പ്രാ​യം പ​ങ്കു​വെ​ച്ച​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ൽ​നി​ന്നു ശൈ​ല​ജ ടീ​ച്ച​റെ മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ലേ​ക്കു മാ​റ്റി​യാ​ൽ ന​ല്ല മാ​റ്റ​മു​ണ്ടാ​വും എ​ന്നും അ​േ​ദ്ദ​ഹം എ​ഴു​തി.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എ​മ്മി​നേ​റ്റ വ​ൻ തി​രി​ച്ച​ടി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യ​ക്​​തി​പ​ര​മാ​യി ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളോ​ട്​ ത​​െൻറ ശൈ​ലി മാ​റ്റി​ല്ലെ​ന്ന്​ പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ര്യ​മാ​യി വി​മ​ർ​ശി​ക്ക​പ്പെ​ട്ടു. ജോ​യ്​ മാ​ത്യു​വി​​െൻറ പോ​സ്​​റ്റു​ം ഇൗ ​സ​ന്ദ​ർ​ഭ​ത്തി​ലു​ള്ള​താ​ണ്. പോ​സ്​​റ്റി​നു താ​ഴെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ക​മ​ൻ​റു​ക​ളു​ണ്ട്.

‘‘തീ​ർ​ച്ച​യാ​യും. വ​നി​താ മു​ഖ്യ​മ​ന്ത്രി​യാ​വാ​ൻ എ​ല്ലാം​കൊ​ണ്ടും യോ​ഗ്യ​യാ​ണ്. ശൈ​ലി​യും മാ​റ്റേ​ണ്ട. ആ​ദ്യ​മാ​യൊ​രു വ​നി​ത ആ ​ക​സേ​ര​യി​ൽ ഇ​രി​ക്ക​ട്ടെ’’ എ​ന്ന​താ​ണ്​ അ​തി​ലൊ​ന്ന്. ‘‘...അ​മ്മ​യു​ടെ പ്ര​സി​ഡ​ൻ​റാ​യി​രി​ക്കാ​ൻ അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും പ​ദ​വി അ​ല​ങ്ക​രി​ക്കാ​നു​ള്ള യോ​ഗ്യ​ത​യു​ണ്ട് പാ​ർ​വ​തി തി​രു​വോ​ത്തി​നെ​ന്ന് പ​റ​യാ​ൻ താ​ങ്ക​ൾ​ക്ക് പ​റ്റു​വോ... ഇ​ല്ലാ ല്ലേ... ​’’ എ​ന്ന ക​മ​ൻ​റും കൂ​ട്ട​ത്തി​ലു​ണ്ട്.

Tags:    
News Summary - Joy Mathew Criticizes Pinarayi Vijayan-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.