ചലച്ചിത്രകാരൻ ജോൺ ശങ്കരമംഗലം അന്തരിച്ചു

പത്തനംതിട്ട: പ്രശസ്​ത ചലച്ചിത്രകാരൻ ജോൺ ശങ്കരമംഗലം (84) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്​ ചികിത്​സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ്​ അന്ത്യം. 

പത്തനംതിട്ട ഇരവിപേരൂർ സ്വദേശിയായ ജോൺ പുനെ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​ മുൻ ഡയറക്​ടറാണ്​. അവർ അൽപ്പം ​ൈവെകിപ്പോയി, ജൻമഭൂമി, സമാന്തരം, സാരാംശം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്​തിട്ടുണ്ട്​. നാലു തവണ രജത കമലവും സംസ്​ഥാന ചലച്ചിത്ര പുരസ്​കാരവും ദേശീയോദ്​ഗ്രഥനത്തിനുള്ള നർഗീസ്​ ദത്ത്​ അവാർഡും ലഭിച്ചിട്ടുണ്ട്​. 

ഇരവിപേരൂർ പൊയ്​കപ്പടിക്ക്​ സമീപമാണ്​ താമസം. മൃതദേഹം മോർച്ചറിയിലേക്ക്​ മാറ്റി. സംസ്​കാരം പിന്നീട്​. 

Tags:    
News Summary - John Sankaramangakam Pssed Away - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.