Posted On
date_range Updated On
date_range സത്യന്‍റെ കുടുംബത്തിനും മേരിക്കുട്ടിമാർക്കും അവാർഡ് സമർപ്പിക്കുന്നു -ജയസൂര്യ
കൊച്ചി: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ജയസൂര്യ. രണ്ട് വ്യത്യസ്ത കഥാപാത് രങ്ങളെയാണ് അവതരിപ്പിച്ചത്. സത്യന്‍റെ കുടുംബത്തിനും എല്ലാ മേരിക്കുട്ടിമാർക്കും അവാർഡ് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫുട്ബാൾ താരം വി.പി സത്യന് ലഭിക്കേണ്ട അംഗീകാരങ്ങളാണ് തനിക്ക് ലഭിച്ചത്. പുത്തൻ തലമുറക്ക് സത്യനെ പരിചയപ്പെടുത്താൻ ക്യാപ്റ്റനിലൂടെ കഴിഞ്ഞു. മികച്ച ഗൃഹപാഠം ചെയ്താണ് സംവിധായകൻ പ്രജേഷ് സെൻ സിനിമ ഒരുക്കിയത്.
ട്രാൻജെൻഡേഴ്സിനെ മോശമായ രീതിയിലാണ് എല്ലാവരും കണക്കാക്കുന്നത്. വ്യക്തമായ ആഗ്രഹമുണ്ടെങ്കിൽ ലക്ഷ്യത്തിലെത്താം എന്ന സന്ദേശമാണ് ഞാൻ മേരിക്കുട്ടി എന്ന സിനിമയിലേതെന്നും ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.