Posted On
date_range Updated On
date_range തനിക്ക് അപൂർവ രോഗമെന്ന് ഇർഫാന്‍ ഖാന്‍റെ ട്വീറ്റ്
ആരാധകരെ വേദനിപ്പിക്കുന്ന ട്വീറ്റുമായി നടൻ ഇർഫാൻ ഖാൻ. തനിക്ക് അപൂർവ രോഗമുണ്ടെന്നും എന്നാൽ, ഊഹം പ്രചരിപ്പിക്കരുതെന്നും ഇക്കാര്യത്തിൽ വിശദ വിവരങ്ങൾ 15 ദിവസത്തിനകം അറിയിക്കാമെന്നും ഇർഫാൻ ഖാൻ ട്വീറ്റ് ചെയ്തു.
ദുഷ്കരമായ ഈ ഘട്ടത്തിൽ കുടുംബവും സുഹൃത്തുക്കളും തന്നോടൊപ്പമുണ്ട്. രോഗനിർണയത്തിന് ശേഷം കാര്യങ്ങൾ വ്യക്തമാക്കാമെന്നും ഇർഫാൻ ട്വീറ്റ് ചെയ്തു.
നേരത്തെ, വിശാൽ ഭരദ്വാജ് തന്‍റെ പുതിയ ചിത്രത്തിൽ നിന്ന് ഇർഫാൻ ഖാനെ മാറ്റിയെന്ന് അറിയിച്ചിരുന്നു. മഞ്ഞപ്പിത്തമായതിനാൽ മാറ്റുന്നുവെന്നായിരുന്നു അദ്ദേഹം കാരണമായി പറഞ്ഞത്. എന്നാൽ, ഇർഫാൻ ഖാന്‍റെ ട്വീറ്റ് കൂടി വന്നതോടെ താരത്തിന് വേണ്ടി പ്രാർഥനയിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.