ഹേയ് ജൂഡിന്‍റെ ടീസർ

നിവിൻ പോളിയും ശ്യാമപ്രസാദും വീണ്ടും ഒന്നിക്കുന്ന 'ഹേയ് ജൂഡ്' എന്ന ചിത്രത്തി‍​​​െൻറ ടീസർ പുറത്തിറങ്ങി. തെന്നിന്ത്യൻ നടി തൃഷയാണ് നായിക. തൃഷയുടെ അറുപതാമത് ചിത്രമാണിത്. തൃഷ ആദ്യമായി അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണ് ഹേയ് ജൂഡ്.  ഗോവയിലും പരിസരങ്ങളിലുമായാണ് ഹേയ് ജുഡ് ചിത്രീകരിച്ചത്. ടൈറ്റിൽ കഥാപാത്രമായ ജൂഡ് ആ‍യി നിവിൻ എത്തുമ്പോൾ ക്രിസ്റ്റൽ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. 

Full View

മുകേഷ്, പ്രതാപ് പോത്തൻ, ഉർവശി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനിൽ കുമാറാണ് നിർമാണം. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയാന ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ശ്യാമപ്രസാദിന്‍റെ മുന്‍ചിത്രമായ ഇവിടെ'യില്‍ പൃഥ്വിരാജിനൊപ്പം നിവിനും പ്രധാനവേഷം ചെയ്തിരുന്നു. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്‍റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ് ഹേയ് ജൂഡ് നിര്‍മിക്കുന്നത്.

Tags:    
News Summary - Hey Jude Teaser Out-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.