Posted On
date_range Updated On
date_range അമ്മ മാഫിയ സംഘമെന്ന് ആഷിക് അബു; ഭൂരിപക്ഷ തീരുമാനമെന്ന് മഹേഷ്
കൊച്ചി: ക്രിമിനിൽ സ്വഭാവമുള്ള മാഫിയ സംഘമായി 'അമ്മ' മാറിയെന്ന് സംവിധായകൻ ആഷിക് അബു. 'അമ്മ' സംഘടനയല്ല വെറുമൊരു സംഘമാണ്. ഒപ്പമുള്ള സ്ത്രീകളെ അപമാനിക്കുകയാണ് സംഘടന ചെയ്യുന്നതെന്നും ആഷിക് അബു മാധ്യമങ്ങളോട് പറഞ്ഞു.
അമ്മയിൽ നിന്ന് എല്ലാവരും രാജിവെക്കേണ്ടെന്ന് തീരുമാനിച്ചിരുന്നതായി ഡബ്ല്യു.സി.സി ഭാരവാഹി വിധു വിൻസെന്‍റ് പറഞ്ഞു. രാജിവെക്കാത്ത അംഗങ്ങൾ അമ്മയിൽ ആശയപരമായ പോരാട്ടം തുടരും. രാജി തീരുമാനം സംബന്ധിച്ച ഡബ്ല്യു.സി.സിയിൽ ഭിന്നതയില്ലെന്നും വിധു വിൻസെന്‍റ് വ്യക്തമാക്കി.
അമ്മയിൽ നിന്നുള്ള നടിമാരുടെ രാജിയെ പിന്തുണക്കുന്നതായും ഊർമിള ഉണ്ണിയും രാജിവെക്കണമെന്നും നടി രഞ്ജിനി പ്രതികരിച്ചു.
ദിലീപിനെ തിരിച്ചെടുക്കാനുള്ളത് സംഘടനയുടെ ഭൂരിപക്ഷ തീരുമാനമെന്ന് നടൻ മഹേഷ് പറഞ്ഞു. എതിരഭിപ്രായം ഉള്ളവർ യോഗത്തിൽ പറയണമായിരുന്നുവെന്നും മഹേഷ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.