വിമാനത്തിൽ ൈസറ വസീമിന് നേരെ പീഡന ശ്രമം;പ്രതി പിടിയിൽ

ന്യൂഡൽഹി: വിമാന യാത്രക്കി​ടെ നടി സൈറ വസീമിനെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. വികാസ് സച്ദേവെന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾക്കെതിരെയുള്ള കുറ്റം തടയുന്നതിനുള്ള പോക്സോ ആക്ട് പ്രകാരമാണ് അറസ്റ്റ്. 

ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാന യാത്രക്കിടെ പിറകിലെ സീറ്റിലിരുന്നയാൾ പീഡിപ്പിച്ചു​െവന്നാണ്​ ഇൻസ്​റ്റഗ്രാം വിഡിയോയിലൂ​ടെ സൈറ പുറത്ത് പറഞ്ഞത്. വിമാനത്തിൽ പാതിയുറക്കത്തിലിരിക്കെ സൈറിയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാൾ കാലു കൊണ്ട്​ ഉരസി​െയന്നാണ്​ ആരോപണം. വിസ്​താര എയർലൈൻസി​​​​​​​​​​​​​​​​​​​​​​െൻറ വിമാനത്തിൽ യാത്ര ചെയ്യവെയാണ്​ സംഭവം. അർധരാത്രിക്ക്​ ശേഷം കരഞ്ഞു കൊണ്ടാണ്​ താരം സംഭവം വിവരിച്ചത്​. 

സംഭവത്തിനു പിന്നാലെ നടിയുടെ മുംബൈയിലെ താമസസ്ഥലത്തെത്തിയ പൊലീസ് മൊഴിയെടുത്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തിനാണ് സഹർ പൊലീസ് കേസെടുത്തത്. 

വിസ്​താര എയർലൈൻസി​​​​​​​​​​​​​​​​​​​​​​െൻറ വിമാനത്തിൽ യാത്ര ചെയ്യവെയാണ്​ സംഭവം. അർധരാത്രിക്ക്​ ശേഷം കരഞ്ഞു കൊണ്ടാണ്​ താരം സംഭവം വിവരിച്ചത്​. 

ഫ്ലൈറ്റ്​ ഇറങ്ങിയതേയുള്ളൂ. മോശം അനുഭവമാണ്​ നേരിട്ടത്​. ഇങ്ങനെ ഉണ്ടാകരുതായിരുന്നു. ഇത്​ വളരെ ഭയാനകമാണ്​. ഒരു പെൺകുട്ടിക്കും ഇത്​ അനുഭവിക്കേണ്ടി വരരുത്​. ഇങ്ങനെയാണോ അവർ പെൺകുട്ടികളെ സംരക്ഷിക്കുന്നത്​. നമുക്ക്​ നാമല്ലാതെ ആരും സഹായത്തിനുണ്ടാകില്ല. ഇത്​ ഏറ്റവും മോശം അവസ്​ഥയാണ്​... 

അഞ്ച്-പത്തു മിനു​േട്ടാളം ത​​​​​​​​​​​​​​​​​​​​​​െൻറ കഴുത്തു മുതൽ പിറകു വരെ അയാളുടെ കാൽ സഞ്ചരിച്ചുവെന്നും ​ൈസറ ആരോപിക്കുന്നു. താൻ ആദ്യം അത്​ അവഗണിച്ചു. എന്താണ്​ സംഭവിക്കുന്നതെന്ന്​ അൽപ്പ സമയം കാത്തു നിന്നു. അയാളുടെ ഇരിപ്പ്​ ശരിയല്ലാത്തതു കൊണ്ട്​ കാൽ തട്ടിയതാകാമെന്ന്​ കരുതി. പക്ഷേ, അത്​ തുടരുക ത​െന്നയായിരുന്നു. 

ഉപദ്രവിച്ചയാളുടെ ചിത്രം പകർത്താനും അവർ ശ്രമിച്ചിരുന്നു. ആവശ്യത്തിന്​ വെളിച്ചമില്ലാത്തതിനാൽ അത്​ സാധിച്ചിരുന്നില്ല. ഉപദ്രവിച്ചയാളുടെ കാലി​​​​​​​​​​​​​​​​​​​​​​െൻറ ചിത്രം 17കാരിയായ താരം പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. 

Tags:    
News Summary - Dangal Actor Zaira Wasim Molested on Vistara Flight; Passenger Arrested-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.