Posted On
date_range Updated On
date_range ഉണ്ണി മുകുന്ദനെതിരായ പരാതിയിലെ നടപടികൾക്ക് സ്റ്റേ
കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായ പരാതിയിലുള്ള തുടർ നടപടികൾ ജില്ല കോടതി സ്റ്റേ ചെയ്തു. ഉണ്ണി മുകുന്ദൻ തന്നെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്ന് ആരോപിച്ചും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും കോട്ടയം സ്വദേശിയായ യുവതി നൽകിയ സ്വകാര്യ അന്യായത്തിലുള്ള തുടർ നടപടികളാണ് കോടതി തടഞ്ഞത്.
കേസിൽ പരാതിക്കാരിയെയും സാക്ഷികളെയും ക്രോസ് വിസ്താരം ചെയ്യാൻ അനുവദിക്കണമെന്ന ഉണ്ണി മുകുന്ദെൻറ അഭിഭാഷകെൻറ ആവശ്യം മജിസ്ട്രേറ്റ് നിരാകരിച്ചതിനെത്തുടർന്നാണ് ജില്ല കോടതിയെ സമീപിച്ചത്. തുടർന്ന് വാദം കേട്ടാണ് കോടതി തുടർനടപടികൾ തടഞ്ഞിരിക്കുന്നത്.
ചിത്രത്തിെൻറ കഥ പറയാൻ വീട്ടിലെത്തിയ തന്നെ ഉണ്ണി മുകുന്ദൻ കയറിപ്പിടിക്കാൻ ശ്രമിച്ചുെവന്നതടക്കമുള്ള ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.