പ്രിയയെ കുറിച്ച് കുറേപേർ തന്നോടും ചോദിച്ചു; ആകെ അന്തംവിട്ടു -ബാബു ആന്‍റണി

മാണിക്യ മലർ എന്ന ഗാനത്തിലൂടെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറിയ പ്രിയ വാര്യറെ കുറിച്ച് നടൻ ബാബു ആന്‍റണിയുടെ രസകരമായ ഫേസ്ബുക്ക് കുറിപ്പ്. നിരവധി പേർ തന്നോട് മെസേജ് വഴിയും മറ്റും പ്രിയ വാര്യറെ കുറിച്ച് ചോദിച്ചുവെന്നും ആദ്യം തനിക്ക് ആരാണ് അവരെന്ന് അറിയില്ലെന്ന് ബാബു ആന്‍റണി കുറിച്ചു. 

പൊൻകുന്നവും പൂങ്കുന്നവും പ്രിയ വാരിയരും !!

ഒരുപാടു മെസ്സേജുകൾ വന്നു. ബാബു ചേട്ടാ പ്രിയ വാരിയർ നൈബർ ആണോ? ചില തമിഴ് പത്രക്കാരും വിളിച്ച് ചോദിച്ചു. ഞാൻ ആകെ അന്തംവിട്ടു. ആരാണ് പ്രിയ വാരിയർ? അറിയില്ല എന്ന് പറഞ്ഞാൽ എന്നെ അറിയുന്ന ആളാണെകിൽ മോശമല്ലേ എന്ന് കരുതി ഒരു തരത്തിൽ തടി തപ്പി. ഉടനെ ഗൂഗിൾ ചെയ്തപ്പോഴാണ് സംഭവം പിടികിട്ടിയത്. പ്രിയ വാരിയർ ഓൺലൈൻ സെൻസേഷൻ ആണെന്നും കണ്ണിറുക്കിയും സൈറ്റ് അടിച്ചും ലക്ഷങ്ങളെ വീഴ്ത്തിയെന്നും മറ്റും. പ്രിയയുടെ നാട് പൂങ്കുന്നവും എന്‍റെ നാട് പൊൻകുന്നവും. അത് രണ്ടും ഒരു സ്ഥലമാണെന്ന് കരുതിയാണ് എനിക്ക് മെസ്സേജുകൾ വരുന്നത്. ഏതായാലും ആ കുട്ടിക്ക് എന്‍റെ എല്ലാവിധ ആശംസകളും. പുതിയ പുതിയ താരങ്ങൾ ജനിക്കട്ടെ. 
                                                                                                  -ബാബു ആന്‍റണി.

 

Tags:    
News Summary - Babu Antoney on Priya Varrier-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.