???????????, ?????

കുമാരസ്വാമിയെ കുറിച്ച്​ സിനിമ വരുന്നു

ബംഗളൂരു: ജനതാദൾ -എസ്​ സംസ്​ഥാന പ്രസിഡൻറും മുൻ മുഖ്യമന്ത്രിയുമായ എച്ച്​.ഡി. കുമാരസ്വാമിയുടെ ജീവിതത്തെ ആസ്​പദമാക്കി സിനിമ വരുന്നു. ഇദ്ദേഹത്തി​ന്‍റെ അനുയായികളിലൊരാളാണ്​ സിനിമ നിർമിക്കുന്നത്​. ‘ഭൂമിപുത്ര’ എന്ന പേരിൽ പേര്​ രജിസ്​റ്റർ ചെയ്​തു കഴിഞ്ഞു. പ്രമുഖ നടൻ അർജുൻ ആകും കുമാരസ്വാമിയുടെ വേഷത്തിലെത്തുക.

കുമാരസ്വാമി നിർമിച്ച ‘സൂ​ര്യവംശ’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ എസ്​. നാരായൺ ആകും സിനിമ സംവിധാനം ചെയ്യുകയെന്നും സൂചനയുണ്ട്​. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്തുന്നതി​ന്‍റെ ഭാഗമായി മുഖ്യമന്ത്രി സ്​ഥാനാർഥിയായ കുമാരസ്വാമിയുടെ പ്രതിച്ഛായ വർധിപ്പിക്കുകയാണ്​ സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്നാണ്​ അറിയുന്നത്​.

മുൻപ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ മകനാണ് കുമാരസ്വാമി.

Tags:    
News Summary - Arjun Sarja to play Former CM H D Kumaraswamy role in Bhoomiputra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.