Posted On
date_range Updated On
date_range ‘അമ്മ’ എക്സിക്യൂട്ടിവ് യോഗം 19ന്
കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെത്തുടർന്നുള്ള വിവാദങ്ങളും ‘അമ്മ’യിൽനിന്ന് രാജിവെച്ച വുമൺ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) അംഗങ്ങൾ ഉന്നയിച്ച വിഷയങ്ങളും ചർച്ച ചെയ്യാൻ ‘അമ്മ’യുടെ പ്രത്യേക എക്സിക്യൂട്ടിവ് ഇൗ മാസം 19ന് യോഗം ചേരും. നാല് നടിമാർ അമ്മയിൽനിന്ന് രാജിവെച്ചതിന് പിന്നാലെ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക എക്സിക്യൂട്ടിവ് വിളിക്കണമെന്നാവശ്യപ്പെട്ട് രേവതി, പാർവതി, പദ്മപ്രിയ എന്നിവർ ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നൽകിയിരുന്നു. തുടർന്ന് വിഷയം ചർച്ച ചെയ്യാൻ തയാറാണെന്നുകാണിച്ച് ഇവർക്ക് മറുപടി നൽകി. എന്നാൽ, ചർച്ച എന്ന് നടക്കുമെന്നോ ആരൊക്കെ പെങ്കടുക്കുമെന്നോ പറയാത്ത മറുപടി അവ്യക്തമാണെന്ന് ഡബ്ല്യു.സി.സി അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ഇൗ മാസം 19ന് നിർവാഹക സമിതി ചേരാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.