??? ??????

‘അമ്മ’ എക്​സിക്യുട്ടീവ്​ കമ്മിറ്റി ഇന്ന്​

കൊച്ചി: താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും. വനിതാ താരങ്ങളുമായി നടത്തിയ ചർച്ചയിൽ ഉയർന്നു വന്ന വിഷയങ്ങൾ ഇന്നത്തെ യോഗം ചർച്ച ചെയ്യും. ഷൂട്ടിംഗ് ലൊക്കേഷനിൽ നേരിടേണ്ടി വന്നിട്ടുള്ള പ്രശ്നങ്ങൾ നടിമാർ തുറന്ന് പറഞ്ഞിരുന്നു. അത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സംബന്ധിച്ച് ധാരണയിലെത്തും.

അമ്മയുടെ ഭരണഘടനാ ഭേദഗതി, പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താനായി അടുത്ത മാസം നടക്കുന്ന സ്റ്റേജ് ഷോ എന്നിവ ഇന്നത്തെ യോഗം ചർച്ച ചെയ്യും. നിർമ്മാതാക്കളുടെ സംഘടനയ്ക്കു വേണ്ടി അടുത്ത വർഷം ആദ്യം നടത്തേണ്ട സ്റ്റേജ് ഷോയുടെ വിശദാംശങ്ങളും ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും.

Tags:    
News Summary - AMMA Executive Committee - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.