Posted On
date_range Updated On
date_range ‘സൊകുറോവ്: ധ്യാനബിംബങ്ങളുടെ കല’ പുസ്തക പ്രകാശനം ഇന്ന്
തിരുവനന്തപുരം: 22ാമത് രാജ്യന്തര ചലച്ചിത്രമേളയിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിക്കുന്ന വിഖ്യാത റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊക്കുറോവിനെക്കുറിച്ച് കെ. ഗോപിനാഥൻ എഴുതിയ ‘സൊകുറോവ്: ധ്യാന ബിംബങ്ങളുടെ കല’ എന്ന പുസ്തകം ചൊവ്വാഴ്ച പ്രകാശനം ചെയ്യും.
നിള തിയറ്ററിൽ രണ്ടിന് നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പ്രമുഖ ബായാഗ്രാഹകൻ രാമചന്ദ്രബാബുവിന് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും.
തുടർന്ന് അലക്സാണ്ടർ സൊക്കുറോവുമായി ഡോ. സി.എസ്. വെങ്കിടേശ്വരൻ സംവദിക്കുന്ന ഇൻ കോൺവർസേഷൻ വിത്ത് എന്ന പരിപാടി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.