Posted On
date_range Updated On
date_range നടന് ആദിത്യ പഞ്ചോളിക്ക് ഒരുവര്‍ഷം തടവ്
മുംബൈ: അയല്‍വാസിയെ കൈയേറ്റം ചെയ്ത കേസില്‍ ബോളിവുഡ് നടന് ആദിത്യ പഞ്ചോളിക്ക് ഒരുവര്‍ഷം തടവ്. 2005ലാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ പ്രതീക് പസ്റാനിയെ മര്‍ദിച്ച് മൂക്ക് തകര്‍ക്കുകയായിരുന്നു. ഫ്ളാറ്റിനുതാഴെ പ്രതീകിന് അനുവദിച്ച സ്ഥലത്ത് ആദിത്യയുടെ സുഹൃത്ത് കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു വഴക്ക്. വിധിക്കുശേഷം ആദിത്യയെ 12,000 രൂപ ജാമ്യത്തില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.