Posted On
date_range Updated On
date_range കേരളം സുരക്ഷിതമല്ലെന്നും സുഹൃത്തുക്കളെ പോലും ഭയപ്പെടണമെന്നും ഷംന കാസിം
മസ്‌കത്ത്: കേരളം സുരക്ഷിതമല്ലെന്നും സുഹൃത്തുക്കളെ പോലും ഭയപ്പെടേണ്ട കാലമാണിതെന്നും തെന്നിന്ത്യൻ സിനിമ നടി ഷംന കാസിം. പഴയ കാലങ്ങളില്‍ യുവാക്കള്‍ സംരക്ഷകര്‍ ആയിരുന്നു. ഇന്ന് അതൊക്കെ മാറി. സുഹൃത്തുക്കൾ അടക്കം എല്ലാവരെയും ഭയപ്പെടണമെന്നും ഷംന വ്യക്തമാക്കി.
കേരളത്തില്‍ പ്രമുഖ നടിക്കെതിരെ നടന്ന ആക്രമത്തിൽ ശക്തമായ നടപടി വേണം. നേരത്തെയും ഇത്തരം ക്രൂരകൃത്യങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. കുറ്റവാളികള്‍ക്ക് കൃത്യമായ ശിക്ഷ നല്‍കാന്‍ കേരളത്തിലെ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. അതാണ് കുറ്റകൃത്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാൻ കാരണമെന്നും ഷംന കാസിം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.