Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: രമ്യ നമ്പീശന്‍റെ മൊഴിയെടുത്തു
ആലുവ: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സിനിമ താരം രമ്യ നമ്പീശന്‍റെ മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തിയാണ് അന്വേഷണ സംഘം രമ്യയുടെ മൊഴി രേഖപ്പെടുത്തിയത്.
ആക്രമണത്തിന് ഇരയായ ദിവസം ഷൂട്ടിങ്ങിന് ശേഷം നടിയും സുഹൃത്തുമായ രമ്യ നമ്പീശന്‍റെ വീട്ടിലേക്ക് പോകണമെന്നാണ് നടി ഡ്രൈവറോട് പറഞ്ഞത്. ഈ യാത്രക്കിടെയാണ് നടിക്കു നേരെ ആക്രമണമുണ്ടായത്.
സംഭവത്തിനു ശേഷം കുറേ ദിവസം രമ്യ നമ്പീശന്‍റെ വീട്ടിൽ നടി താമസിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര മേഖലയിലെ നിരവധി പേരിൽ നിന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.