Posted On
date_range Updated On
date_range പ്രതാപ് പോത്തന്‍ ആശുപത്രിയിൽ
ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവയില്‍ ശ്യാമപ്രസാദിെൻറ നിവിൻ പോളി ചിത്രം ‘ഏയ് ജൂഡി’െൻറ ചിത്രീകരണത്തിനിടെയാണ് വിദഗ്ധ ചികിത്സക്ക് ചെന്നൈയിൽ എത്തിച്ചത്. ചെന്നൈ വടപളനിയിലെ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസിൽ (സിംസ്) തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം.
കരൾ വീക്കമുള്ളതായും സൂചനയുണ്ട്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും രണ്ടു ദിവസത്തിനകം വാര്‍ഡിലേക്കു മാറ്റുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 65കാരനായ പ്രതാപ് പോത്തന്‍ തിരുവനന്തപുരം സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.