Posted On
date_range Updated On
date_range ഹിന്ദി നടൻ ഖാദർ ഖാൻ ആശുപത്രിയിൽ
മുംബൈ: മുതിർന്ന ഹിന്ദി നടനും എഴുത്തുകാരനുമായ ഖാദർ ഖാനെ ശ്വസന സംബന്ധമായ പ്രശ്നങ ്ങൾമൂലം കാനഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൻറിലേറ്ററിലാണ് 81കാരനായ ഖാദർ ഖാൻ. അദ്ദേഹത്തിെൻറ രോഗശമനത്തിനായി പ്രാർഥിക്കുന്നുവെന്ന് നടൻ അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു. അഭിനയത്തിലെയും എഴുത്തിലെയും അളക്കാനാവാത്ത പ്രതിഭ എന്നാണ് ബച്ചൻ വിശേഷിപ്പിച്ചത്.
300ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 250ലേറെ സിനിമകൾക്ക് ഖാൻ സംഭാഷണമെഴുതി. മകൻ സർഫറാസിനൊപ്പം കാനഡയിൽ ആണ് ഇപ്പോൾ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.