നടൻ ദിലീപ്​ കുമാർ ആശുപത്രിയിൽ

മുംബൈ: പ്രശസ്​ത ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജലീകരണവും അണുബാധയും മൂര്‍ച്ഛിച്ചതിനാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ദിലീപ് കുമാറിനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 94കാരനായ നട​​​െൻറ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

വാര്‍ധക്യ സഹജമായ  അസുഖങ്ങളെ തൂടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ഇതേ ആശുപത്രിയില്‍ ദിലീപ് കുമാറിനെ പ്രവേശിപ്പിച്ചിരുന്നു. ദാദസാഹിബ് ഫാല്‍കേ പുരസ്കാരവും പത്മവിഭൂഷനും ലഭിച്ചിട്ടുള്ള ദിലീപ് കുമാര്‍ ദേവദാസ്, കര്‍മ്മ, മുഗല്‍ ഇ അസം എന്നീ ചിത്രങ്ങളിലൂടെയാണ് പ്രസിദ്ധനായത്. 1998ല്‍ പുറത്തിറങ്ങിയ ഖിലയാണ് അവസാനം അഭിനയിച്ച ചിത്രം.

Tags:    
News Summary - actor dileep kumar admitted in a hospital - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.