Posted On
date_range Updated On
date_range ആട് 2 വിന്‍റെ റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചു
തിയേറ്ററുകളിൽ വലിയ ചലനമുണ്ടാക്കാതെ പോയി പിന്നീട് ഡി.വി.ഡി പുറത്തിറങ്ങിയപ്പോൾ വമ്പൻ വിജയമായ ചിത്രമാണ് 'ആട് ഒരു ഭീകരജീവിയാണ്. ന്യൂജനറേഷൻ പിള്ളേരെല്ലാം പിന്നീട് ഷാജിപാപ്പന്‍റെ ആരാധകരായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഷാജി പാപ്പൻ താരമായി. പിന്നീട് വന്ന ഒാണം, ക്രിസ്മസ്, പെരുന്നാൾ ആഘോഷങ്ങളിലെല്ലാംയുവാക്കൾ ഷാജിപാപ്പൻ സ്റ്റൈലിൽ വസ്ത്രവും ധരിച്ച് ആർമാദിച്ചു. ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ആട് 2 വിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 22ന് ചിത്രം റിലീസ് ചെയ്യും.
മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ആട് ഒരു ഭീകരജീവിയാണ്. ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് തന്നയാണ് ആട് 2 നിര്‍മ്മിക്കുന്നത്.
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം ആന്‍മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങളാണ് മിഥുന്‍ സംവിധാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.