Posted On
date_range Updated On
date_range നടന്‍ കമല്‍ ഹാസന്‍ ആശുപത്രി വിട്ടു
ചെന്നൈ: വീട്ടില്‍ തെന്നിവീണതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നടന്‍ കമല്‍ ഹാസന്‍ ഒരു മാസത്തോളം നീണ്ട ആശുപത്രി വാസത്തിനുശേഷം വീട്ടിലേക്ക് മടങ്ങി. ഏതാനും ആഴ്ചത്തെ വിശ്രമം കൂടി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നടക്കുമ്പോള്‍ ശക്തമായ കാല്‍വേദന അനുഭവപ്പെടുന്നുണ്ട്.
കഴിഞ്ഞമാസം 14ന് ചെന്നൈ ആല്‍വാര്‍പേട്ടിലെ വീട്ടിലാണ് ഇദ്ദേഹം തെന്നിവീണ് കാലിനു പരിക്കേറ്റത്. ഒന്നാം നിലയില്‍നിന്ന് പടിയിറങ്ങി വരുമ്പോഴാണ് സംഭവം. ഉടന്‍ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. കമല്‍ ഹാസന്‍ അഭിനയിച്ചു കൊണ്ടിരുന്ന സിനിമകളുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.