ഡീക്യുവി​െൻറ കന്നി നിർമാണ സംരംഭം മെഗാ ഹിറ്റിലേക്ക്​; വര​െൻറ കളക്ഷൻ റിപ്പോർട്ട്​ പുറത്ത്​

ദുൽഖർ സൽമാ​​​െൻറ കന്നി നിർമാണ സംരംഭമായ 'വരനെ ആവശ്യമുണ്ട്​' കളക്ഷൻ റിപ്പോർട്ട്​ പുറത്തുവിട്ടു. സിനിമ തിയറ്റ റിലെത്തി രണ്ടാഴ്​ച പിന്നിട്ടപ്പോൾ 25 കോടി രൂപയാണ്​ നേടിയത്​. ദുൽഖറി​​​െൻറ പ്രൊഡക്ഷൻ കമ്പനിയായ വേഫെയറർ ഫിലി ംസി​​​െൻറ ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലാണ്​ കലക്ഷൻ വിവരമുള്ളത്​.

ഈ മാസം ഏഴിന്​ തിയറ്ററിലെത്തിയ ചിത്രം ആദ ്യ ദിനം തന്നെ ഒരു കോടിയിലധികം നേടിയിരുന്നു. സുരേഷ്​ ഗോപി - ശോഭന കൂട്ടുകെട്ടി​​​െൻറ വർഷങ്ങൾക്ക്​ ശേഷമുള്ള തിരിച്ചുവരവിന്​ കളമൊരുക്കിയ ചിത്രത്തിൽ ദുൽഖറും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളായുണ്ട്​. പ്രശസ്​ത സംവിധായകൻ സത്യൻ അന്തിക്കാടി​​​െൻറ മകൻ അനൂപ്​ സത്യനാണ്​ ചിത്രം സംവിധാനം ചെയ്​തിരിക്കുന്നത്​.

പൃഫ്വിരാജ്​ - ബിജുമേനോൻ കൂട്ടുകെട്ടിലെത്തിയ അയ്യപ്പനും കോശിയും മറുവശത്ത്​ നല്ല അഭിപ്രായം നേടി മുന്നേറു​േമ്പാൾ കുടുംബ പ്രേക്ഷകരുടെ പിന്തുണയുമായി അനൂപ്​ സത്യ​​​െൻറ വരനെ ആവശ്യമുണ്ട്​ തകർത്തോടുകയാണ്​. രണ്ട്​ സിനിമകളും കേരളത്തിലും കേരളത്തിന്​ പുറത്തും മികച്ച കലക്ഷനാണ്​ നേടുന്നത്​. ജി.സി.സിയിലും അമേരിക്കയടക്കമുള്ള മറ്റ്​ വിദേശ രാജ്യങ്ങളിലും വരനെ ആവശ്യമുണ്ട്​ ബോക്​സോഫീസിൽ മറ്റ്​ സിനിമകളെ തകർത്ത്​പ്രദർശനം തുടരുന്നുണ്ട്​.

Full View
Tags:    
News Summary - varane avashyamund collection report is out-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.