Posted On
date_range Updated On
date_range ജിന്നായി സൗബിൻ; സിദ്ധാർഥ് ഭരതൻ ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ
സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം ജിന്നിന്‍റെ മോഷൻ പോസ്റ്റർ പുറത്ത്. ശാന്തി ബാലചന്ദ്രൻ നായികയാകുന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ ദുൽഖർ സൽമാനാണ് പുറത്തിറക്കിയത്. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലി എന്ന ദുല്‍ഖര്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് തിരക്കഥ.
ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്നു. ദീപു ജോസഫ് എഡിറ്റിംഗും. സ്‌ട്രെയിറ്റ് ലൈന്‍ സിനിമാസാണ് നിര്‍മ്മാണം.
വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.