പി.ടി കുഞ്ഞുമുഹമ്മദ് 'ഷഹീദ് വാരിയംകുന്ന'നുമായി വരുന്നു; പോര് മുറുകുമോ?

പൃഥ്വിരാജ്-ആഷിഖ് അബു ടീമിന്‍റെ പുതിയ ചിത്രം വാരിയംകുന്നൻ പ്രഖ്യാപിച്ചതിന് പിന്നാലെ അതേ ജീവചരിത്രം സിനിമയാക്കാനൊരുങ്ങി സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദും. 'ഷഹീദ് വാരിയംകുന്നന്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. താരങ്ങളേയും സാങ്കേതിക പ്രവര്‍ത്തകരേയും തീരുമാനിച്ചു കഴിഞ്ഞ സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

പൃഥ്വിരാജ് - ആഷിഖ് അബു ടീം വാരിയംകുന്നന്‍ എന്ന പേരിൽ സിനിമ ഒരുക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പി.ടി കുഞ്ഞുമുഹമ്മദും ചിത്രം പ്രഖ്യാപിച്ചത്. 1921 കാലഘട്ടത്തിൽ മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതമാണ് സിനിമ പറയുന്നത്.

ആഷിഖ് അബുവാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഹർഷദും റമീസും ചേർന്നാണ് രചന നിർവഹിക്കുന്നത്‌. മുഹ്സിൻ പരാരി കോ ഡയറക്​ടറാണ്​. ഷൈജു ഖാലിദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത്‌ സിക്കന്ദർ, മൊയ്തീൻ എന്നിവർ ചേർന്നാണ്. മലബാർ വിപ്ലവ ചരിത്രത്തി​​െൻറ നൂറാം വാർഷികമായ അടുത്ത വര്‍ഷമാണ് ചിത്രീകരണം. 

Tags:    
News Summary - Variyamkunnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.