മഴ, ചാ‍യ, ജോൺസൺ മാഷ്; ഒരു യമണ്ടൻ പ്രേമകഥയുടെ പുതിയ ടീസർ

യുവ സൂപ്പർതാരം ദുൽഖർ സൽമാൻ അഭിനയിക്കുന്ന മലയാള ചിത്രമാണ്​ ഒരു യമണ്ടൻ പ്രേമകഥയുടെ പുതിയ ടീസർ പുറത്ത്. സംഗീത സം വിധായകൻ ജോൺസൺ മാസ്റ്റർക്കുള്ള സമർപ്പണമെന്നാണ് ഫേസ്ബുക്കിൽ ടീസർ ഷെയർ ചെയ്ത് ദുൽഖർ കുറിച്ചത്.

'കാലമെത്ര കഴ ിഞ്ഞാലും ജോൺസൺ മാസ്റ്റർ നമുക്ക് നൽകിയ മധുരഗാനങ്ങളും പശ്ചാത്തല സംഗീതത്തിന്‍റെ വേറിട്ട അനുഭവങ്ങളും എന്നും മായാതെ മനസിൽ നിലനിൽക്കും. ഈ ടീസർ ജോൺസൺ മാസ്റ്റർക്ക് സമർപ്പിക്കുന്നു' -ദുൽഖർ സൽമാൻ കുറിച്ചു.

റൊമാൻസ്​-കോമഡി എന്‍റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിൽ സലിം കുമാർ, വിഷ്​ണു ഉണ്ണികൃഷ്​ണൻ, സൗബിർ ഷാഹിർ, ധർമജൻ, സംയുക്ത മേനോൻ, നിഖില വിമൽ എന്നിവരാണ്​ ദുൽഖറിനൊപ്പം അഭിനയിക്കുന്നത്.

ഹിറ്റ്​ കൂട്ടുകെട്ടായ വിഷ്​ണു ഉണ്ണികൃഷ്​ണൻ-ബിബിൻ ജോർജ്​ ടീം തിരക്കഥയൊരുക്കി നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. പി. സുകുമാറാണ്​ ഛായാഗ്രഹണം. ആ​ന്‍റോ ജോസഫ്​, സി.ആർ സലിം എന്നിവരാണ് നിർമാണം. സംഗീതം: നാദിർഷ​. ഈ മാസം 25ന് ചിത്രം റിലീസ് ചെയ്യും.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.