കാത്തിരിക്കാം; തിരികെ വരാത്തവർക്കായ്...

തിരുവനന്തപുരം: ‘സ്വന്തം ജനതയുടെ ചരിത്രം ഞങ്ങൾ തുടച്ചുനീക്കിയിരിക്കുകയാണ്, സ്വന്തം കൈകൾ കൊണ്ട്...’ വർഷങ്ങൾക്ക് മുമ്പ് കശ്മീരിൽ ‘കാണാതായ’ പിതാവിനെ തേടി ബ്രിട്ടനിൽ നിന്നെത്തിയ ചെറുമകൾ നൂർ മീറിനോട് (സാറ െവബ്ബ്) ഒഴിഞ്ഞ ആൽബം കാട്ടി മുത്തച്ഛൻ പറയുന്നതിതാണ്. തിരികെ വരുമെന്നുറപ്പില്ലെങ്കിലും അശാന്തിയുടെ താഴ്വരയിൽ കാത്തിരിപ്പ് തുടരുന്ന മാതാപിതാക്കളുടെയും ‘അർധ വിധവകളുടെയും’ മക്കളുടെയുമെല്ലാം നിസ്സഹായതയുണ്ട് ഇൗ വാക്കുകളിൽ. ഇൗ നിസ്സഹായതയുടെ വ്യാപ്തിയും വ്യർഥതയും വ്യതിരിക്തതയുമെല്ലാം ഭദ്രമായി ദൃശ്യവത്കരിക്കുന്നു അശ്വിൻകുമാർ എഴുതി സംവിധാനം ചെയ്ത ‘നോ ഫാദേഴ്സ് ഇൻ കശ്മീരി’ൽ.

ഒന്നൊന്നര ദശകത്തോളം ഭർത്താവിനെ കാത്തിരിക്കുന്ന കശ്മീർ സ്ത്രീകൾ ജീവിതകാലം മുഴുവൻ മക്കൾക്കുവേണ്ടിയും കാത്തിരിക്കേണ്ടതുണ്ടോയെന്ന ചോദ്യവും സിനിമ ഉന്നയിക്കുന്നു. കാണാതായ പിതാവിനെ തേടി ബ്രിട്ടനിൽനിന്നെത്തി 16കാരിയായ നൂർ നടത്തുന്ന യാത്രയിലൂടെയാണ് കശ്മീരിലെ പരുക്കൻ യാഥാർഥ്യങ്ങളുടെ വിവിധ തലങ്ങൾ സംവിധായകൻ വരച്ചിടുന്നത്. പിതാവി​​​െൻറ സുഹൃത്തി​​​െൻറ മകനും അവളുടെ അതേ ‘തലയിലെഴുത്ത്’ പങ്കിടുകയും ചെയ്യുന്ന മാജിദും (ശിവം റെയ്ന) ആ യാത്രയിൽ പങ്കാളിയാകുകയാണ്.

ശശി തരൂർ എം.പിയുമായി ‘നോ ഫാദേഴ്സ് ഇൻ കശ്മീരി’​​​െൻറ ചിത്രീകരണ വിശേഷങ്ങൾ സംവിധായകൻ അശ്വിൻകുമാർ പങ്കുവെക്കുന്നു

ആ യാത്രയിൽ തീവ്രവാദവും ഒരു ജനതയുടെ കലഹ ജീവിതവും തമ്മിലുള്ള അതിർവരമ്പും ‘നിർബന്ധിത അപ്രത്യക്ഷലാകലി​​​െൻറ’ ഭീകരതയുമെല്ലാം അവൾ മനസ്സിലാക്കുന്നു. ഒരു തീവ്രവാദിയുടെ ഫോേട്ടാ പകർത്തണമെന്ന അവളുടെ ആഗ്രഹം അവൻ സാധിച്ചുകൊടുക്കുന്നത് പ്രാഥമികാവശ്യം നിർവഹിക്കാനായി അവിടെ നിന്ന് മാറുന്ന സൈനിക​​​െൻറ തോക്കെടുത്ത് പോസ് ചെയ്തിട്ടാണ്. കൗമാരത്തി​​​െൻറ ആേവശത്തിൽ നൂർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ആ േഫാേട്ടാ മാജിദിനെ തീവ്രവാദിയായി മുദ്രകുത്തുന്നതിനുള്ള തെളിവായി മാറുന്നു. യാത്രയിലെ ഒാരോ നിമിഷവും കണ്ടെത്തലുകളും നൂർ ചിത്രീകരിക്കുന്ന മൊബൈൽ ഫോൺ ഇരുവരും പിടിയിലായി കഴിയുേമ്പാൾ സൈനിക ഉദ്യോഗസ്ഥൻ കൈക്കലാക്കുന്നുണ്ട്. അതിലെ ദൃശ്യങ്ങൾ ഒാരോന്നായി അയാൾ ഡിലീറ്റ് ചെയ്ത് ഫോൺ നശിപ്പിക്കുേമ്പാൾ അവളുടെ അസ്തിത്വവും ഒന്നൊന്നായി ഇല്ലാതാകുന്നു. ലണ്ടനിലെ ജീവിതം, കശ്മീരിലെ അനുഭവങ്ങൾ, അങ്ങിനെയെല്ലാം...

2004ൽ അശ്വിന് ഒസ്കർ നാമനിർദേശം ലഭിച്ച ഹ്രസ്വചിത്രം ‘ലിറ്റിൽ ടെററിസ്റ്റി’​​​െൻറയും ദേശീയ പുരസ്കാരങ്ങൾ നേടിക്കൊടുത്ത ‘ഇൻഷാ അള്ളാ ഫുട്ബാൾ’, ‘ഇൻഷാ അള്ളാ കശ്മീർ’ എന്നീ ഡോക്യുമ​​​െൻററികളുടെയും തുടർച്ചയെന്ന് പറയാം ഇൗ സിനിമയെ. കശ്മീർ പ്രശ്നത്തിൽ ഒരു പക്ഷത്ത് ശക്തമായി നിൽക്കുന്ന പാകിസ്താനെ പരാമർശിക്കുക പോലും ചെയ്യാത്ത തിരക്കഥയും അശ്വിൻകുമാറിൽ ഭദ്രമായി. നൂറി​​​െൻറ പിതാവി​​​െൻറ സുഹൃത്തായ അർഷിദി​​​െൻറ വേഷത്തിൽ വെള്ളിത്തിരയിലെത്തുന്നതും അശ്വിൻ ആണ്. നൂറി​​​െൻറ മാതാവായി നടാഷ മാഗോയും മുത്തച്ഛനും മുത്തശ്ശിയുമായി കുൽഭൂഷൺ ഖർബന്ദ, സോനി റസ്ദാൻ എന്നിവരും ആർമി മേജറായി അൻഷുമാൻ ഥായും വേഷമിടുന്നു.

കശ്മീർ ജനതയുടെയും സൈന്യത്തി​​​െൻറയും വൈഷമ്യം സന്തുലിതാവസ്ഥയിൽ തിരക്കഥയിൽ ഇഴചേർക്കുന്നതിലും അശ്വിൻ വിജയിച്ചു. ‘ശത്രു’ ആരെന്നറിയാത്ത ഇന്ത്യൻ സൈന്യത്തി​​​െൻറ ദൈന്യതയും സിനിമ പരാമർശിക്കുന്നു. നൂറി​​​െൻറ മാതാവിനോട് ആർമി മേജർ ചോദിക്കുന്നത് ഇതാണ്- ‘ഇവിടെ ഒാരോ ഗ്രാമീണരും ഒേര സമയം ശത്രുവും പൗരനുമാണ്. ആരെയാണ് ഞാൻ സംരക്ഷിക്കേണ്ടത്?’ പരിശോധനക്കിടെ നൂറിൽ നിന്ന് ഒരാളുടെ ഫോേട്ടാ സൈനിക ഉദ്യോഗസ്ഥൻ കണ്ടെടുക്കുന്നുണ്ട്്. ‘ഇതാരാണ്?’ അയാൾ ചോദിച്ചു. ‘എ​​​െൻറ പിതാവ്’ എന്നായിരുന്നു അവളുടെ മറുപടി. പിതാവ് എവിടെയെന്ന് ആരായുന്ന അയാളോട് നൂർ ചോദിക്കുന്നുണ്ട്- ‘നിങ്ങൾ എന്താണ് അത് ഞങ്ങൾക്ക് പറഞ്ഞുതരാത്തത്?’. കശ്മീർ ജനതക്ക് ഉത്തരം കിട്ടാത്ത ഇൗ ചോദ്യത്തിന് സിനിമയിലും ഉത്തരമില്ല.


Tags:    
News Summary - lets wait for those never come -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.