ചരിത്രം കുറിച്ച് ‘പാരസൈറ്റ്’; ഓസ്‌കര്‍ ലഭിക്കുന്ന ആദ്യ കൊറിയന്‍ ചിത്രം

92-ാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങിൽ ചരിത്രം കുറിച്ചിരിക്കുകയാണ് കൊറിയൻ ചിത്രമായ ‘പാരസൈറ്റ്’. ഓസ്‌കര്‍ ലഭിക്കു ന്ന ആദ്യ കൊറിയന്‍ ചിത്രമെന്ന നേട്ടമാണ് ‘പാരസൈറ്റ്’ സ്വന്തമാക്കിയത്.
മികച്ച ചിത്രം, സംവിധായകന്‍ എന്നിവയുള് ‍പ്പടെ നാലു പുരസ്കാരങ്ങളാണ് ‘പാരസൈറ്റ്’ സ്വന്തമാക്കിയത്.

ദക്ഷിണ കൊറിയയിൽ നിലനിൽക്കുന്ന വര്‍ഗ വിവേചനത്തിന്‍റെയും സാമൂഹിക-സാമ്പത്തിക അസമത്വത്തിന്‍റെയും രാഷ്ട്രീയം പറയുകയാണ് ചിത്രം. ബോങ് ജൂണ്‍-ഹോ ആണ് സംവിധാനം.
കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ നേടുന്ന ആദ്യം കൊറിയന്‍ ചിത്രവുമായിരുന്നു ‘പാരസൈറ്റ്’.

'മെമ്മറീസ് ഓഫ് മര്‍ഡര്‍', 'മദര്‍', 'സ്‌നോപിയേഴ്‌സര്‍' എന്നീ സിനിമകളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംവിധായകനായ ബോങ് ജൂണ്‍-ഹോ -യും, ഹാന്‍ ജിന്‍-വണും (Han Jin-won) ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

നാലു പേരടങ്ങുന്ന കീ ടീയുടെ കുടുംബത്തിലെല്ലാവരും തൊഴിലില്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഒടുവിൽ അവർക്ക് ഒരു ധനിക കുടുംബത്തിൽ ജോലി ലഭിക്കുന്നു. പിന്നീട്‌ ഉണ്ടാകുന്ന സംഘർഷങ്ങളാണ് സിനിമ. ക്ലാസ് സ്ട്രഗിൾ എന്ന വിഷയം സൂക്ഷ്മതയോടെയാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്.

Tags:    
News Summary - parasite south korean movie-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.