Posted On
date_range Updated On
date_range സംവിധായകൻ മൈക്കൽ ആൻഡേഴ്സൺ അന്തരിച്ചു
ലോസ് ആഞ്ജലസ്: ‘എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്സ്’, ‘ലോഗൻസ് റൺ’എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബ്രിട്ടീഷ് സംവിധായകൻ മൈക്കൽ ആൻേഡഴ്സൺ(98) അന്തരിച്ചു. ബുധനാഴ്ച വാൻകൂവറിലായിരുന്നു അന്ത്യം.
1940കളിൽ സഹസംവിധായകനായാണ് മൈക്കൽ ആൻഡേഴ്സൺ തെൻറ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. പിന്നീട് അസോസിയേറ്റഡ് ബ്രിട്ടീഷ് പിക്ചർ കോർപറേഷനുമായി കരാറിലേർപ്പെട്ട് അഞ്ച് ചിത്രങ്ങൾ അവർക്കുവേണ്ടി സംവിധാനം ചെയ്തു. ആൻഡേഴ്സൺ സംവിധാനംചെയ്ത ‘എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്സ്’ എന്ന ചിത്രം 1956ൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. ഒാസ്കാർ നോമിനേഷനും ഇൗ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.