Posted On
date_range Updated On
date_range ഗോൾഡൻ ഗ്ലോബ്: പുരസ്കാര മികവിൽ ലാ ലാ ലാൻഡ്
ബെവെർലി ഹിൽസ്: എഴുപത്തിനാലാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡാമിയൻ ചാസെലെ സംവിധാനം ചെയ്ത ‘ലാ ലാ ലാൻഡ്’ ആണ് മികച്ച ചിത്രം. ലാ ലാ ലാൻഡിലെ അഭിനയ മികവിന് റയാൻ ഗോസ്‌ലിങ് മികച്ച നടനായും എമ്മ സ്റ്റോൺ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ, തിരക്കഥ, പശ്ചാത്തല സംഗീതം എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലാ ലാ ലാൻഡ് നേടി. ഏഴു നോമിനേഷനുകളാണ് ചിത്രത്തിനുണ്ടായിരുന്നത്.
ഗോൾഡൻ ഗ്ലോബ് വേദിയിൽ ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയും ദേവ് പട്ടേലും അവതാരകരായെത്തി.
ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ:
- മികച്ച ചിത്രം– ലാ ലാ ലാൻഡ്
- മികച്ച നടൻ--(കോമഡി ആൻഡ് മ്യൂസിക്കൽ) - – റയാൻ ഗോസ്‌ലിങ് (ലാ ലാ ലാൻഡ്)
- മികച്ച നടി(കോമഡി ആൻഡ് മ്യൂസിക്കൽ) - – എമ്മ സ്റ്റോൺ (ലാ ലാ ലാൻഡ്)
- മികച്ച തിരക്കഥ, സംവിധാനം– - ഡാമിയൻ ചാസെലെ (ലാ ലാ ലാൻഡ്)
- സഹനടൻ - ആരോൺ ടെയ്‌ലർ ജോൺസൺ (നൊക്ടേണൽ ആനിമൽസ്)
- സഹനടി– - വയോല ഡേവിഡ് (ഫെൻസസ്)
- പശ്ചാത്തല സംഗീതം– ജസ്റ്റിൻ ഹർവിറ്റ്സ് (ലാ ലാ ലാൻഡ്)
- മികച്ച ഗാനം–സിറ്റി ഒാഫ് സ്റ്റാർസ് (ലാ ലാ ലാൻഡ്)
- ഹാസ്യതാരം– ക്രിസ്റ്റൻ വിങ്
- വിദേശഭാഷാ ചിത്രം– എൽ
- അനിമേഷൻ ചിത്രം– സൂേട്ടാപിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.