‘ജുറാസിക് പാർക്കി’ലെ ത്രിമൂർത്തികൾ വീണ്ടും ഒന്നിക്കുന്നു; ജുറാസിക് വേൾഡ്-3 യിൽ
ലോസ് ആഞ്ജലസ്: ഭീമാകാരന്മാരായ ദിനോസറുകളെ ബിഗ് സ്ക്രീനിലാക്കി ലോകത്തെ അമ് പരപ്പിച്ച യൂനിവേഴ്സൽ പിക്ചേഴ്സ് അതിലെ നായികാ നായകന്മാരെ കാൽനൂറ്റാണ്ടിനു ശേ ഷം വീണ്ടും അവതരിപ്പിക്കുന്നു. ഈ നിരയിലെ ആദ്യത്തെ ചിത്രമായ ‘ജുറാസിക് പാർക്കി’ലൂടെ ലോക പ്രേക്ഷകരുടെ മനം കവർന്ന ലോറ ഡേൺ, സാം നീൽ, ജെഫ് ഗോൾഡ്ബ്ലം എന്നിവരാണ് ജുറാസിക് വേൾഡ്-3യിലൂടെ വീണ്ടും ഒന്നിക്കുന്നത്. സുപ്രധാന വേഷങ്ങളിലായിരിക്കും മൂവരും പ്രത്യക്ഷപ്പെടുക.
2021 ജൂൺ 11നായിരിക്കും ചിത്രത്തിെൻറ റിലീസിങ്. 1994ലാണ് സ്റ്റീവൻ സ്പിൽബർഗിെൻറ േബ്ലാക്ക് ബസ്റ്റർ ചിത്രമായ ‘ജുറാസിക് പാർക്ക്’ ആദ്യമായി പ്രദർശിപ്പിച്ചത്. തുടർന്ന് ആ നിരയിൽ നിരവധി ചിത്രങ്ങൾ വന്നു. ഒപ്പം വിഡിയോ ഗെയിമിലും നോവലുകളിലും കളിപ്പാട്ടങ്ങളിലുമായി ദിനോസറുകൾ ആധുനിക മനുഷ്യർക്ക് ചിരപരിചിതരായി. ജുറാസിക് പാർക്കിനൊപ്പം മൂവരും പ്രേക്ഷകരുടെ മനസ്സിൽ പ്രിയം നേടി. ലോറയും സാമും ജെഫും വീണ്ടും ഒന്നിക്കുന്ന വാർത്തക്ക് ഏറെ സേന്താഷത്തോടെയാണ് ആരാധക ലോകം കാതോർക്കുന്നത്. എന്നാൽ, ‘ജുറാസിക് വേൾഡ്-3’ ചിത്രത്തെ സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.