Posted On
date_range Updated On
date_range നടൻ ജോൺ സാക്സൺ അന്തരിച്ചു
േലാസ് ആഞ്ജലസ്: ഹൊറർ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ ജോൺ സാക്സൺ (83) അന്തരിച്ചു. ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന് ഭാര്യയും നടിയുമായ ഗ്ലോറിയ മാർെടൽ പറഞ്ഞു. ആറു പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ 200ലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്്.
ജൂഡോ, കരാേട്ട തുടങ്ങിയ ആയോധന കലകളിൽ പരിശീലനം നേടിയ സാക്സൺ, ബ്രൂസ്ലിയുടെ ആദ്യ മുഖ്യധാര ഹോളിവുഡ് ചിത്രമായ ‘എൻറർ ദ ഡ്രാഗണി’ലും മരണത്തിനു മുമ്പുള്ള ചിത്രമായ ‘എ നൈറ്റ്മെയർ ഒാൺ എൽമ് സ്ട്രീറ്റ്’ എന്നിവയിലും അഭിനയിച്ചു. 1958ൽ മികച്ച നവാഗത പ്രതിഭക്കുള്ള ഗോൾഡൻ ഗ്ലോബ് നേടി. രണ്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.