ഹോളിവുഡ്​ താരം കിർക്​ ഡഗ്ലസ്​ അന്തരിച്ചു

ലോസ്​ ആഞ്​ജലസ്​: ഹോളിവുഡി​​െൻറ ‘സുവർണ കാല’ത്തെ താരങ്ങളിൽ അവശേഷിക്കുന്ന പ്രമുഖരിൽപ്പെട്ട കിർക്​ ഡഗ്ലസ്​ അ ന്തരിച്ചു. 103 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ്​ മരണമെന്ന്​ മകനും ചലച്ചിത്ര നടനുമായ മൈക്​ ഡഗ ്ലസ്​ പറഞ്ഞു.

സ്​പാർട്ടക്​സ്​, 20,000 ലീഗ്​സ്​ അണ്ടർ ദ സീ, ദ ബാഡ്​ ആൻഡ്​ ദ ബ്യൂട്ടിഫുൾ, ചാമ്പ്യൻ തുടങ്ങിയ സിനിമകളിലൂടെ കിർക്​ അന്താരാഷ്​ട്ര പ്രസിദ്ധി നേടി. 70 വർഷത്തോളം നീണ്ട കരിയറിൽ ഹോളിവുഡി​​െൻറ വളർച്ചക്കും അദ്ദേഹം സാക്ഷിയായി. 1996ൽ ഹോളിവുഡ്​ സിനിമയിൽ 50 വർഷം പിന്നിട്ടതി​​െൻറ ഭാഗമായി ഹോണററി ഓസ്​കർ അവാർഡ്​ അദ്ദേഹത്തിന്​ സമ്മാനിച്ചിരുന്നു. ഇതിനു​ പുറമെ വിവിധ രാജ്യങ്ങളുടേയും ചലച്ചിത്ര മേളകുടേയും അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്​.

മൈകിന്​ പുറമെ ചലച്ചിത്ര നിർമാതാക്കളായ ജോയൽ, പീറ്റർ എന്നിവരും പരേതനായ എറികും മക്കളാണ്​. അന്ന ബൈഡനാണ്​ ഭാര്യ. റഷ്യയിൽനിന്ന്​ ജൂത കുടിയേറ്റ കുടുംബത്തിലെ ഏഴു മക്കളിലൊരാളായി 1916ൽ ആംസ്​റ്റർഡാമിൽ ജനിച്ച ഇസ്സുർ ഡാനിയേലോവിച്​ ഡെംസ്​കി എന്ന കിർക്​ ഡഗ്ലസ്​, യൗവനാരംഭത്തിലാണ്​ അമേരിക്കയിലേക്ക്​ കുടിയേറിയത്​.

Tags:    
News Summary - hollywood star Kirk Douglas dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.