Posted On
date_range Updated On
date_range ഹോളിവുഡ് സംവിധായകൻ ജോൺ അവിൽഡ്സൺ നിര്യാതനായി
വാഷിങ്ടൺ: ഒാസ്കർ പുരസ്കാരജേതാവും നിരവധി ജനപ്രിയ സിനിമകളുടെ സംവിധായകനുമായ ജോൺ അവിൽഡ്സൺ അന്തരിച്ചു. 81 വയസ്സായിരുന്നു. ഏഴു ഭാഗങ്ങളായി റിലീസ് ചെയ്ത റോക്കി സിനിമകളിൽ ആദ്യത്തേത് സംവിധാനം ചെയ്തത് അവിൽഡ്സണായിരുന്നു.
1976ൽ റിലീസ് ചെയ്ത ചിത്രത്തിന് ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഒാസ്കർ പുരസ്കാരവും ലഭിച്ചു. ഒരു മില്യൻ മുതൽമുടക്കിൽ നിർമിച്ച ചിത്രം 225 മില്യൻ നേടിയതും ചരിത്രം. 1980കളിൽ ഹിറ്റായ കരാേട്ട കിഡിെൻറ സംവിധാനവും അവിൽഡ്സൺ ആണ് നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.