Posted On
date_range Updated On
date_range ലൈംഗികാരോപണ കേസ്: ഹാർവി വെയിൻസ്റ്റൈന് ജാമ്യം
ന്യൂയോർക്ക്: ലൈംഗികാരോപണ കേസിൽ ഉൾപ്പെട്ട ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റൈന് ജാമ്യം. ബില്യൺ ഡോളർ കോടതിയിൽ കെട്ടിവെച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. മാൻഹട്ടൻ ക്രിമിനൽ കോടതിയാണ് വെയിൻസ്റ്റൈന് ജാമ്യം അനുവദിച്ചത്.
ജി.പി.എസ് ട്രാക്കർ ധരിക്കാമെന്നും പാസ്പോർട്ട് സമർപ്പിക്കാമെന്നും വെയിൻസ്റ്റൈൻ കോടതിയെ അറിയിച്ചു. അതേ സമയം, വെയ്ൻസ്റ്റൈൻ ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്ന ആരോപണം അദ്ദേഹത്തിെൻറ അഭിഭാഷകൻ കോടതിയിൽ ആവർത്തിച്ചു.
വെള്ളിയാഴ്ച പ്രാദേശിക സമയം 7.25നാണ് വെയിൻസ്റ്റൈൻ പൊലീസിൽ കീഴടങ്ങിയത്. ലൈംഗികാരോപണം സംബന്ധിച്ച രണ്ട് യുവ നടിമാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിെൻറ കീഴടങ്ങൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.