Posted On
date_range Updated On
date_range സ്ത്രീകളോട് അതിരുവിട്ട് പെരുമാറിയിട്ടുണ്ടെന്ന് സമ്മതിച്ച് ഷ്വാർസ്നഗർ
ലോസ് ആഞ്ജലസ്: പലപ്പോഴും സ്ത്രീകളോട് അതിരുവിട്ട പെരുമാറ്റമുണ്ടായതായി തുറന്നുസമ്മതിച്ച് അമേരിക്കൻ നടനും മുൻ കാലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാർസ്നഗർ. അത്തരം കാര്യങ്ങളെക്കുറിച്ച് ഒാർക്കുേമ്പാൾ ഖേദം തോന്നുന്നു. എല്ലാവരോടും ക്ഷമചോദിക്കുന്നു -അദ്ദേഹം പറഞ്ഞു.
മെൻസ് ഹെൽത്ത് മാഗസിനു നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.. എന്നാൽ, കാലിഫോർണിയ ഗവർണറായിരിക്കെ ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ലെന്നും ഷ്വാർസ്നഗർ കൂട്ടിച്ചേർത്തു. സ്ത്രീകളോട് ബഹുമാനമുണ്ടെന്ന് പറഞ്ഞ 71കാരനായ നടൻ, ഏറ്റവും സ്നേഹിച്ച സ്ത്രീ സ്വന്തം മാതാവാണെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.