ആഞ്ജലീന ചിത്രം ഫസ്റ്റ് ദേ കിൽഡ് മൈ ഫാദറിന്‍റെ ട്രെയിലറെത്തി
ഹോളിവുഡ് സൂപ്പർ താരം ആഞ്ജലീന ജോളി സംവിധാനം ചെയ്‍ത വിവാദ സിനിമ 'ഫസ്റ്റ് ദേ കില്‍ഡ് മൈ ഫാദറി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി.
സൂഹൃത്തും കംബോഡിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ലങ് ഉങ്ങിന്‍റെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ആഞ്ജലീന സിനിമ സംവിധാനം ചെയ്തത്. ചിത്രം സെപ്റ്റംബർ 15ന് റിലീസ് ചെയ്യും.
ഈ ചിത്രത്തിലേക്ക് ആഞ്ജലീന കുട്ടികളെ തെരഞ്ഞെടുത്ത രീതി വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിലാണ് സിനിമ ചിത്രീകരണം, കാസ്റ്റിങ് എന്നിവയെകുറിച്ച് ആഞ്ജലീന വെളിപ്പെടുത്തിയത്. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നേരിട്ടറിഞ്ഞ കുട്ടികളെയായിരുന്നു ചിത്രത്തിന് വേണ്ടിയിരുന്നത്.
അനാഥാലയങ്ങളിലും സര്‍ക്കസ് കൂടാരങ്ങളിലും ചേരികളിലും ഇത്തരത്തിലുള്ള കുട്ടികൾക്കായി തിരച്ചിൽ നടത്തി. കുട്ടികളെ ആകര്‍ഷിക്കാനായി പണം കൊടുക്കുകയും തങ്ങളുടെ ആവശ്യം കഴിഞ്ഞപ്പോള്‍ പണം തിരിച്ച് തരാന്‍ ആവശ്യപ്പെടുകയും ചെയ്തെന്നും ആഞ്ജലീന പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലാണ് വിവാദത്തിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.