????????? ????? ?????????? ????? ???????

‘പാരസൈറ്റ്’ന് ഓസ്കർ; വാക്വിൻ ഫീനിക്സ് മികച്ച നടൻ, റെനീ സെൽവേഗർ നടി

ലോസ് ഏഞ്ചൽസ്: 92-ാമത് ഓസ്കർ പുരസ്കാര വേദിയിൽ ചരിത്ര നേട്ടവുമായി ‘പാരസൈറ്റ്’. മികച്ച ചിത്രം, വ ിദേശ ഭാഷാ ചിത്രം, സംവിധായകൻ (ബോങ് ജൂൻ-ഹോ), തിരക്കഥ എന്നീ പുരസ്കാരങ്ങൾ ഓസ്കറിന് പരിഗണിച്ച ആദ്യ ദക്ഷിണ കൊറിയൻ ചിത് രം സ്വന്തമാക്കി. ‘ജോക്കർ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് വാക്വിൻ ഫീനിക്സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. റെനീ സെൽവേഗർ മികച്ച നടിയായി. ‘ജൂഡി’ എന്ന ചിത്രത്തിലെ അഭിയനത്തിനാണ് പുരസ്കാരം.

‘പാരസൈറ്റ്’ പോസ്റ്റർ

ബ്രാഡ് പിറ്റാണ് മികച്ച സഹനടൻ. ‘വൺസ് അപോൺ എ ൈടം’ എന്ന ചിത്രത്തിലെ അഭിനയമാണ് അദ്ദേഹത്തിന് പുരസ്കാരം നേടിക്കൊടുത്തത്. തന്‍റെ മക്കൾക്ക് പുരസ്കാരം സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ‘മ്യാരേജ് സ്റ്റോറി’യിലെ പ്രകടനത്തിന് ലോറ ഡേൺ മികച്ച സഹനടിയായി. ‘ടോയ് സ്റ്റോറി 4’ ആണ് മികച്ച ആനിമേറ്റഡ് ചിത്രം. ‘ഹെയർ ലവ്’ മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രമായി.

‘ജോക്കർ’ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനായ വാക്വിൻ ഫീനിക്സ്

ലോസ് ഏഞ്ചൽസിലെ ഡോൾബി സ്റ്റുഡിയോയിലാണ് പുരസ്കാര ദാന ചടങ്ങ് നടന്നത്.

മറ്റു പുരസ്കാരങ്ങൾ:
മികച്ച ഗാനം: ലൗ മി എഗെയ്ന്‍ (ചിത്രം: റോക്കറ്റ്മാൻ)
പശ്ചാത്തല സംഗീതം: ജോക്കർ.
ഛായാഗ്രഹണം: റോജർ ഡീക്കിൻസ് (ചിത്രം: 1917)
ഫീച്ചർ ഡോക്യുമെന്‍ററി: അമേരിക്കൻ ഫാക്ടറി.
ഹ്രസ്വ ഡോക്യുമെന്‍ററി: ലേണിങ് ടു സ്കേറ്റ്ബോർഡ് ഇൻ എ വാർ സോൺ.
ആക്ഷൻ ഹ്രസ്വ ചിത്രം: ദ നൈബേർസ് വിൻഡോ.
സൗണ്ട് മിക്സിങ്: 1917.
സൗണ്ട് എഡിറ്റിങ്: ഫോർഡ് Vs ഫെറാറി.
പ്രൊഡക്ഷൻ ഡിസൈൻ: വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്.
കോസ്റ്റ്യൂം ഡിസൈനർ: ജാക്വിലിൻ ഡുൈറൻ (ചിത്രം: ലിറ്റിൽ വുമൺ)
വിഷ്വൽ എഫക്ട്സ്: 1917.
മേക്കപ്പ്, ഹെയർ സ്റ്റൈൽ: ബോംബ്ഷെൽ.
അവലംബിത തിരക്കഥ: തായ്ക വൈറ്റിറ്റി (ചിത്രം: ജോജോ റാബിറ്റ്)

Tags:    
News Summary - 92nd Academy Awards-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.