Posted On
date_range Updated On
date_range വിസ്മയിപ്പിക്കാൻ നോളൻ വീണ്ടും; ഡൻകിർക്
ഇന്‍റർസ്റ്റെല്ലറിനുശേഷം വിസ്മയമൊരുക്കാൻ ക്രിസ്റ്റഫർ നോളൻ വരുന്നു. ഡൻകിർക് എന്നു പേരിട്ടിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. രണ്ടാം ലോകയുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലറാണ് ചിത്രം. രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രാൻസിലെ ഡൻകിർക്ക് നഗരത്തിൽ നടന്ന കുടിയൊഴിപ്പിക്കലിന്‍റെയും പലായനത്തിന്‍റെയും കഥയാണ് ചിത്രത്തിൻറെ പ്രമേയം. നോളൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഭാര്യ എമ്മ തോംസാണ് ചിത്രം നിർമിക്കുന്നത്. ടോം ഹാർഡി, മാർക്ക് റൈലാൻസ്,കെന്നെത്ത് ബ്രാനഗ് തുടങ്ങിയവർ താരനിരയിലുണ്ട്. ചിത്രം 2017ൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.